കൊച്ചി: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം.സംഭവത്തിൽ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രത്തിനടുത്താണ് അപകടമുണ്ടായത്. കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും രണ്ടു വാഹനങ്ങള്‍ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ന് രാവിലെ 10.30-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്കും തെറിച്ചുവീണിട്ടുണ്ട്. 20 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഫയർ ഫോഴ്സ് സംഘം എത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എത്ര പേർക്ക് പരുക്കേറ്റുവെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല.