IndiaNEWS

ഉത്തർപ്രദേശില്‍  ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട കാരണം വ്യക്തമല്ലെങ്കിലും കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.

പൈപ്പ് വ്യാപാരിയായ  തരുണിനെ  വീട്ടുജോലിക്കാരനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഇയാൾ അയല്‍വാസികളെ വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു.

Signature-ad

പൊലീസ് വീട്ടിലെത്തിയപ്പോള്‍ തരുണിൻ്റെ അമ്മയുടെയും 12 വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങള്‍ മറ്റൊരു മുറിയില്‍ കണ്ടെത്തി. ഇയാളുടെ ഫോണില്‍ നിന്ന് മരിക്കുന്നതിന് തൊട്ടുമുമ്ബ് റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. ബിസിനസി്ല്‍ വലിയ നഷ്ടം സംഭവിച്ചെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതില്‍ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു.

Back to top button
error: