സോഡിയം ബെൻസോയേറ്റ് ചില്ലറക്കാരനല്ല ,ശരീരത്തിൽ നിരവധി ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നവയാണത്. സോഡിയം ബെൻസോയേറ്റിന്റെയും ചില കൃത്രിമ നിറങ്ങളുടെയും മിശ്രിതം കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി വർദ്ധിപ്പിക്കുന്നതായി ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്.
മറ്റൊന്നാണ് ഉപ്പ്. സോഡിയം ബെൻസോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണിത്. കൂടാതെ നീർക്കെട്ടിനും വീക്കത്തിനും കാരണമാകുന്നു.
എണ്ണയിൽ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിൽ സംശയമില്ല. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു.വറുത്ത പപ്പടത്തിൽ അക്രിലമൈഡ് അടങ്ങിയിരിക്കുന്നു. ഇത് അർബുദത്തിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉഴുന്നിനു പകരം പലരും ഇതിൽ ഉപയോഗിക്കുന്നത് മൈദയാണ്. മൈദയെങ്കിൽ പപ്പടം കൂടുതൽ കാലം ഈർപ്പമില്ലാതെ, കേടാകാതെ ഇരിക്കും.അത്രയും വിഷമാകുകയാണ് അത് ചെയ്യുന്നത്.സാധാരണ ഗതിയില്‍ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാല്‍ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍ ഉഴുന്ന് അത്ര കണ്ട് ഇതില്‍ ഉപയോഗിയ്ക്കുന്നില്ല എന്നതാണ് വാസ്തവം.