തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ബംഗാളിനെ വിറപ്പിച്ച് കേരളം. ജലജ് സക്സേനയുടെ തകർപ്പൻ ബൗളിംഗിന്റെ മികവില്‍ കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക് അടുക്കുകയാണ്.
രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ബംഗാള്‍ 172/8 എന്ന നിലയിലാണ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 363ന് 191 റണ്‍സ് അകലെയാണ് ബംഗാള്‍ നില്‍ക്കുന്നത്.
ജലജ് സക്സേനയാണ് കേരളം എടുത്ത എട്ടു വിക്കറ്റില്‍ ഏഴും നേടിയത്. 20 ഓവർ എറിഞ്ഞ ജലജ് സക്സേന 67 റണ്‍സ് വഴങ്ങിയാണ് 7 വിക്കറ്റ് എടുത്തത്. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും നേടിയ സെഞ്ച്വറികളുടെ ബലത്തില്‍ ആയിരുന്നു കേരളം 363 റണ്‍സ് എടുത്തത്. സച്ചിൻ ബേബി 124 റണ്‍സും അക്ഷയ് 106 റണ്‍സും നേടി.