പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത് . ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.
വെള്ളമെടുക്കാൻ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കുമാണ് കടിയേറ്റത്. ഉടൻതന്നെ മൈമുനയെ ആശുപത്രിയില്‍ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്സിൻ നല്‍കുകയും ചെയ്തു. മൂന്ന് ഡോസ് വാക്സിനാണ് എടുത്തത്. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാല്‍, മൈമുനയ്ക്ക് ഈ മാസം നാലിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
മൈമുനയുടെ മരണം പേവിഷബാധ മൂലമാണാ തൃശൂർ മെഡിക്കല്‍ കോളേജിലെ ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം മൈമുനയെ കടിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ പടിഞ്ഞാറങ്ങാടിയിലും സമീപപ്രദേശങ്ങളിലുമായി 12 പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്.