KeralaNEWS

ഇടതിനെ വിടാതെ ലീഗ്; ഡല്‍ഹി സമരത്തിനു മുന്നോടിയായി മുഖ്യനെ കണ്ട് എംപി

ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എംപി. സമരം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ്, മുസ്‌ലിം ലീഗിന്റെ രാജ്യസഭാ എംപി പി.വി. അബ്ദുല്‍ വഹാബ് കേരള ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

ഇടതുമുന്നണി നടത്തുന്ന സമരത്തിനു പിന്തുണയില്ലെന്ന് മുസ്‌ലിം ലീഗ് ഉള്‍പ്പെടുന്ന പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ലീഗ് എംപി മുഖ്യമന്ത്രിയെ കാണാനെത്തിയത്.

Signature-ad

അതേസമയം, മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് കേവല മര്യാദയുടെ ഭാഗം മാത്രമാണെന്ന് അബ്ദുല്‍ വഹാബ് പിന്നീട് വിശദീകരിച്ചു. ഡല്‍ഹിയിലെ സമരത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: