CrimeNEWS

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി ഹാരിസിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ നിലമ്പൂര്‍ വഴിക്കടവില്‍ വെച്ചാണ് സംഭവം. ഊട്ടിയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു.

ഗുഡല്ലൂരില്‍ നിന്നാണ് ഇയാള്‍ ബസില്‍ കയറിയത്. കേരള അതിര്‍ത്തി എത്തിയപ്പോള്‍ ഉപദ്രവിക്കുന്ന തരത്തില്‍ സീറ്റിനടിയിലൂടെ ആദ്യം കാല്‍ കൊണ്ട് ചവിട്ടുകയായിരുന്നു. പിന്നീട് കൈകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉപദ്രവം തുടര്‍ന്നതോടെ പെണ്‍കുട്ടി സംഭവം ബസ് ജീവനക്കാരെ അറിയിച്ചു. പിന്നാലെ സഹയാത്രികരും പ്രതിയെ ചോദ്യം ചെയ്തു. ഇതോടെ യാത്രക്കാരും പ്രതിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസില്‍ പരാതി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ ബസ് യാത്രക്കാരുമായി ബസ് നേരെ വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Signature-ad

ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ മുന്‍പും കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. ട്രെയിനില്‍ ടിടിആറിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു കോഴിക്കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലും വഞ്ചനാക്കുറ്റത്തിന് വേങ്ങര പൊലീസ് സ്റ്റേഷനിലും മദ്യപിച്ച് വാഹനം ഓടിച്ചതിന് വൈത്തിരി പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Back to top button
error: