ലക്നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പതിനേഴുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരൻ അറസ്റ്റില്‍.
മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട ശേഷം പ്രതി സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുറ്റകൃത്യം നടക്കുമ്ബോള്‍ വീട്ടില്‍ സഹോദരങ്ങള്‍ തനിച്ചായിരുന്നു.
മൊബൈലില്‍ പോണ് വീഡിയോ കണ്ട ശേഷം പ്രതി സഞ്ജു തൻ്റെ അരികില്‍ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു.ശേഷം പീഡന വിവരം വെളിപ്പെടുത്തുമോ എന്ന ഭയത്താല്‍ സഞ്ജു സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.