ഇടുക്കി തോപ്രാംകുടി ദൈവംമേടിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു.
പുത്തൻപുരയ്ക്കൽ ഡീനു (35) ആണ് സ്വന്തം കുഞ്ഞിനെ കൊന്ന ശേഷം തൂങ്ങി മരിച്ചത്. ആദ്യം 5 പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ബോധ്യമായത് പിന്നീടാണ്.
ഏതാനും മാസം മുൻപ് ഡീനുവിൻ്റെ ഭർത്താവ് ഇരട്ടയാർ നാലുമുക്ക് സ്വദേശിയായ പുന്നപ്ലാക്കൽ ജസ്റ്റിൻ ആത്മഹത്യ ചെയ്തിരുന്നു. ഭർത്താവിൻ്റെ മരണത്തെ തുടർന്ന് യുവതി മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. മുരിക്കാശേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി