തിരുവനന്തപുരം: ബാലരാമപുരം ആറാലുംമൂട് ഇന്ത്യന്‍ കോഫിഹൗസിലെ ജീവനക്കാരനെ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി സ്വദേശി ലാല്‍ സിംഗ് (50 ) ആണ് മരിച്ചത്.പുലര്‍ച്ചെ നാലരയ്ക്ക് മറ്റ് ജീവനക്കാരെത്തിയിട്ടും ലാല്‍ സിംഗിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിശ്രമ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാതെ ജീവനക്കാര്‍ വിശ്രമിക്കുന്ന മുറിയില്‍ ഉറങ്ങുകയായിരുന്നു ഇയാള്‍. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.