വാരണാസി:ഹിന്ദുക്കള്‍ മൂന്ന് പതിറ്റാണ്ടായി കാത്തിരുന്ന ഉത്തരവ് നല്‍കിയാണ് ഇന്നലെ വാരണാസിയിലെ ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷ് വിരമിച്ചത്.
ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനുള്ള അവകാശം നല്‍കിയ വിധിയാണ് ഡോ.അജയ് കൃഷ്ണ വിശ്വേഷ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ അവസാനമായി പറഞ്ഞത്.
2016-ലാണ് ഗ്യാൻവാപിയിലെ നിലവറയില്‍ ആരാധനയ്‌ക്കുള്ള അധികാരം സംബന്ധിച്ച് ജില്ലാ ജഡ്ജിയുടെ കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത് . ഈ ഹർജിയില്‍ ഇന്നലെ ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷിന്റെ കോടതിയില്‍ വാദം പൂർത്തിയായി. തുടർന്ന് നിലവറയില്‍ ആരാധന നടത്താനുള്ള അവകാശം ഹിന്ദു പക്ഷത്തിന് നല്‍കി ഡോ.അജയ് കൃഷ്ണ ഉത്തരവിടുകയായിരുന്നു.
1964-ല്‍ ഹരിദ്വാറിൽ ജനിച്ച അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പത്തോളം പോലീസ് ഉദ്യോഗസ്ഥരെ യുപി സർക്കാർ വിന്യസിച്ചിട്ടുണ്ട്.