LIFETRENDING

ടൊവിനോ തോമസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മോഷ്ടിക്കപ്പെട്ടതോ.? എഴുത്തുകാരന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നു

ലയാള സിനിമയില്‍ കഥയോ, ടൈറ്റിലോ മോഷ്ടിക്കപ്പെടുന്നത് പുതിയ കാര്യമല്ല. കുറച്ച് നാള്‍ മുന്‍പ് സംവിധായകന്‍ മിഥുവന്‍ മാനുവല്‍ തോമസിനെതിരെ ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ അഞ്ചാംപാതിര എന്ന ചിത്രത്തിലെ പല രംഗങ്ങളും തന്റെ നോവലില്‍ നിന്നും എടുത്തിട്ടുള്ളതാണെന്ന പരാതിയുമായി ലാജോ ജോസ് എന്ന ചെറുപ്പക്കാരന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നെലെയാണ് മറ്റൊരു പരാതിയുമായി മറ്റൊരു നോവലിസ്റ്റും രംഗത്തെത്തിയിരിക്കുന്നത്.

Signature-ad

യുവനടന്‍ ടൊവിനോ തോമസിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം നവാഗതനായ ഡാര്‍വ്വിന്‍ കുര്യാക്കോസാണ് സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രത്തെപ്പറ്റിയാണ് അമല്‍ എന്ന നോവലിസ്റ്റ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്നത് തന്റെ നോവലിന്റെ ടൈറ്റില്‍ ആണെന്നും പടത്തിന്റെ കഥ എന്താണെന്ന് പടം വന്നിട്ട് അറിയാമെന്നുമാണ് അമല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അമലിന്റെ പോസ്റ്റില്‍ ഇതിനോടകം നിരവധി പോസ്റ്റുകളാണ് വന്നിരിക്കുന്നത്. അമല്‍ എഴുതിയ നോവലും കുറ്റന്വേഷണ കഥയാണ്. ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന പൃഥ്വിരാജ് ചിത്രം കടുവയ്ക്കും ഇത്തരത്തില്‍ ഒരു കേസില്‍ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. സുരേഷ് ഗോപിയുടെ 250-ാം ചിത്രവും കടുവയും ഒരു കഥയാണെന്നായിരുന്നു അന്ന് ഉയര്‍ന്ന് വന്ന പ്രശ്‌നം.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ:

തരംഗം വരുന്നതൊന്നുമറിയാതെ 2017ൽ എഴുതിയ കുറ്റാന്വേഷണ പരമ്പര നോവൽ ആണ് #അന്വേഷിപ്പിൻകണ്ടെത്തും. പേര് ഇഷ്ടപ്പെട്ട് വെബ് സീരീസ്, സിനിമാ പ്രോജക്ട് താത്പര്യവുമായി ചിലർ വന്നിരുന്നു. പക്ഷേ ഒന്നും നടന്നില്ല. ഇടി മഴ കാറ്റ് സംവിധായകൻ Ambiliy S Rengan സാർ ഈ പേര് വാങ്ങാൻ സമ്മതവും നേടിയതാണ്. ഇന്ന് മോഹൻലാൽ തൻ്റെ പേജിലൂടെ അനൗൺസ് ചെയ്ത ടൊവിനോ നായകനാകുന്ന സിനിമയുടെ പേര് കണ്ടപ്പോ കിളി പോയി. വെറും യാദൃശ്ചികമാണെന്ന് കരുതി ആശ്വസിക്കാം. ഇനി കഥ എന്താണെന്ന് പടം വന്നിട്ട് കണ്ടറിയാം. എന്താല്ലേ… 

https://m.facebook.com/story.php?story_fbid=3824887854246990&id=100001774383912&sfnsn=wiwspwa

Back to top button
error: