CrimeNEWS

കോഴിക്കോട്ട് കൈക്കൂലി വാങ്ങുന്നതിനിടെ എം.വി.ഐ പിടിയില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ പിടിയില്‍. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എം.വി.ഐ: വി.എ അബ്ദുല്‍ ജലീല്‍ ആണ് വിജിലന്‍സ് പിടിയിലായത്.അബ്ദുല്‍ ജലീലിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുകയാണ്.

ഫറോക്കില്‍ പുക പരിശോധനാകേന്ദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് എം.വി.ഐയെ കുടുക്കിയത്. പുക പരിശോധനാകേന്ദ്രം നടത്തിപ്പുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ പരാതിക്കാരന്‍ പണം കൈമാറി. ഇയാള്‍ക്കൊപ്പമുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പണം പിടിച്ചെടുത്തത്.

Signature-ad

വിജിലന്‍സ് ഉദ്യോഗസ്ഥരെത്തിയെന്ന് മനസിലാക്കിയ അബ്ദുല്‍ ജലീല്‍ പണം ചാക്കില്‍ക്കെട്ടി വീടിന് പിന്നിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഉദ്യോഗസ്ഥര്‍ പണം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ നേരത്തെയും കൈക്കൂലി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: