ഓണ്‍ലൈൻ ഡാറ്റ ബേസ് കമ്ബനിയായ നമ്ബിയോ ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
എമിറേറ്റിലെ നിവാസികള്‍ക്കും സന്ദർശകർക്കും ഏറ്റവും മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിലുള്ള അബൂദബിയുടെ പ്രതിബദ്ധതയുടെ തെളിവാണ് തുടർച്ചയായുള്ള നേട്ടമെന്ന് അബൂദബി പൊലീസ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ മക്തൂം അലി അല്‍ ശരീഫി വ്യക്തമാക്കി.
86.8 പോയിന്റ് നേടിയാണ് അബൂദബി പട്ടികയില്‍ ഒന്നാമതെത്തിയത്. 84.4 പോയിന്റുമായി തായ്പേയ് നഗരമാണ് രണ്ടാം സ്ഥാനത്ത്. ഖത്തർ തലസ്ഥാനമായ ദോഹ (84.0), അജ്മാൻ (83.5), ദുബൈ (83.4) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. 83.3 പോയിന്റുമായി റാസല്‍ ഖൈമയും ആദ്യ പത്ത് റാങ്കുകളില്‍ ഇടം നേടിയിട്ടുണ്ട്. ഒമാൻ തലസ്ഥാനമായ മസ്കത്ത്, ഹേഗ്, നെതർലണ്ട്സ്, സ്വിറ്റ്സർലണ്ടിലെ ബെണ്‍, ജർമൻ നഗരമായ മ്യൂണിച്ച് എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് നഗരങ്ങള്‍.