KeralaNEWS

കേരള കോണ്‍ഗ്രസ് എമ്മിലേക്കു മടങ്ങാന്‍ ജോണി നെല്ലൂര്‍; ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: മുന്‍ എം.എല്‍.എ ജോണി നെല്ലൂര്‍ ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി. പാലായിലെത്തിയാണു സന്ദര്‍ശനം. അദ്ദേഹം ഉടന്‍ കേരള കോണ്‍ഗ്രസ് എം അംഗത്വം ഉടന്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാതൃസംഘടനയിലേക്കു മടങ്ങാനാകുന്നതു സന്തോഷകരമാണെന്ന് ജോണി നെല്ലൂര്‍ കൂടിക്കാഴ്ചയ്ക്കുമുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേരാന്‍ നേരത്തെ ജോണി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജോസ് കെ. മാണിയുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു.

Signature-ad

നേരത്തെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്നു. പിന്നീട് ജോസഫ് വിഭാഗത്തോടൊപ്പവും ചേര്‍ന്നു. മാസങ്ങള്‍ക്കുമുന്‍പാണ് കേരള കോണ്‍ഗ്രസ് എം വിട്ടത്. ഇതിനുശേഷം 2023 ഏപ്രിലില്‍ ജോണി നെല്ലൂര്‍ വര്‍ക്കിങ് ചെയര്‍മാനായി നാഷനല്‍ പ്രോഗ്രസീവ് പാര്‍ട്ടി(എന്‍.പി.പി) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. മുന്‍ ന്യൂനപക്ഷ കമ്മിഷന്‍ അംഗം വി.വി അഗസ്റ്റിന്‍, മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫന്‍, കെ.ഡി ലൂയിസ് എന്നിവരും നെല്ലൂരിനൊപ്പം പുതിയ പാര്‍ട്ടിയിലുണ്ടായിരുന്നു.

എന്നാല്‍, യു.ഡി.എഫില്‍ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ജോണി നെല്ലൂര്‍ സ്വന്തം പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസിലേക്കു മടങ്ങുന്നത്. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായ ശേഷം യു.ഡി.എഫ് നിരന്തരം അവഗണിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

 

Back to top button
error: