നേരെ നിന്നാൽ നാലുവോട്ടുപോലും കിട്ടില്ലെന്നതിനാൽ ബി.ജെ.പി. സ്വയംരക്ഷിക്കാൻ മതം കൈയിലെടുക്കുന്നു..ബി.ജെ.പി.യു
ബി.ജെ.പി.ക്ക് കൂടുതല്‍ വോട്ടുലഭിക്കുന്നത് ഉത്തരേന്ത്യയില്‍നിന്നാണ്. എന്നിട്ടും ഹിന്ദി സംസാരിക്കുന്ന അവിടുത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായോ -സ്റ്റാലിൻ ചോദിച്ചു.
കോവിഡ് വ്യാപനവേളയില്‍ പൊടുന്നനെ കർഫ്യൂ ഏർപ്പെടുത്തിയപ്പോള്‍ ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ ബസ് സൗകര്യം പോലും നല്‍കിയില്ല. നാടെത്താനായി അവരെ നൂറുകണക്കിന് കിലോമീറ്റർ നടത്തിച്ചതിനു പിന്നിലെ ക്രൂരത കണ്ണീരിലാഴ്ത്തുന്നു.ആടിനെ പ്ലാവില കാട്ടി കൂടെക്കൂട്ടുന്നതുപോലെ ഇപ്പോള്‍ രാമക്ഷേത്രം കാണിച്ച് ഉത്തരേന്ത്യക്കാരെ വഴിതിരിച്ചുവിടുകയാണ് ബി.ജെ.പി സർക്കാറെന്നും അദ്ദേഹം പറഞ്ഞു.