മുപ്പത്തഞ്ചുകാരനായ ഗുല്‍ഷിർ എന്നയാളാണ് മൂന്നുമാസം പ്രായമുള്ള സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യ സാജിദ നല്‍കിയ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഗുല്‍ഷിർ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ 15 വർഷം മുമ്ബ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്. കഴിഞ്ഞ വർഷമാണ് പ്രതി രണ്ടാം ഭാര്യയായ സാജിദയെ വിവാഹം കഴിക്കുന്നത്. വൈകാതെ ഇവർ ഗർഭിണിയായി. മൂന്ന് മാസം മുമ്ബ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.ഇതോടെ കുഞ്ഞ് വേണ്ട എന്ന നിലപാടിലായിരുന്നു ഇയാൾ.
കഴിഞ്ഞ ദിവസവും ഇയാള്‍ ഇക്കാര്യം പറഞ്ഞ് വീണ്ടും ബഹളം വെക്കുകയും കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഭാര്യയുടെ പരാതിയില്‍ ഗുല്‍ഷറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുസാഫർനഗർ റൂറല്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.