40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിനോടൊപ്പം ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്പോർട്സ അക്കാദമി, റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ-സ്പോർട്സ് അരീന, എന്റർടെയ്ൻമെന്റ് സോണ്‍, ക്ലബ് ഹൗസ് തുടങ്ങിയവ ഉണ്ടാകും.
ഇതിനൊപ്പം 8 ഫുട്ബോൾ സ്റ്റേഡിയങ്ങളാണ് നിർമ്മിക്കുന്നത്.8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ.ആദ്യഘട്ടത്തില്‍ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വരിക.ഇതിന് മാത്രം 800 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
രണ്ടാംഘട്ടത്തില്‍ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റേഡിയങ്ങള്‍ നിർമ്മിക്കും. അതിനുശേഷം തൃശൂർ,കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലും സ്റ്റേഡിയങ്ങള്‍ വരും. ഇതിന് പുറമെ നാല് അക്കാദമികള്‍ കൂടി നിർമ്മിക്കുന്നുണ്ട്.
5 വർഷത്തിനുള്ളില്‍ പൂർത്തീകരിക്കത്തക്കവിധമാണ് കരാർ.മൂന്നുവർഷത്തിനുള്ളില്‍ നാല് അക്കാദമികളും നിർമ്മിക്കപ്പെടും.ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ച് വളരെ മികച്ച രൂപത്തിലുള്ള സ്റ്റേഡിയം തന്നെയായിരിക്കും നിർമ്മിക്കുന്നത്. 40000 – 50000 വരെയാണ് സ്റ്റേഡിയങ്ങളുടെ കപ്പാസിറ്റി.