രാഹുല്‍ഗാന്ധിയെ കാണാനും പ്രസംഗം കേള്‍ക്കാനും ആളുകള്‍ എത്താത്തതും വാര്‍ത്താപ്രാധാന്യം ലഭിക്കാത്തതും കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയായിരിക്കെയാണ് ഹിമന്ത വിശ്വശര്‍മ്മയുടെ പരിഹാസം.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഹുലിന്റെ യാത്രയ്‌ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്. ആസാമില്‍ പോലീസുമായി കോണ്‍ഗ്രസുകാര്‍ പലയിടത്തും ഏറ്റുമുട്ടിയതും ജനക്കൂട്ടം പ്രധാനമന്ത്രിക്ക് ജയ് വിളിച്ച് രാഹുലിനെ നിരവധി സ്ഥലത്ത് തടഞ്ഞതും യാത്രയെ വിവാദത്തിലാക്കി.
അതിനിടെ ഭാരത് ജോഡോ ന്യായ യാത്ര ബംഗാളിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ ഇന്‍ഡ്യ സഖ്യവുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത് ഇവിടെയും രാഹുലിന് തിരിച്ചടിയായി. ആറു ദിവസത്തോളം ബംഗാളിലൂടെ സഞ്ചരിക്കുന്ന യാത്രയ്‌ക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അക്രമങ്ങളുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ പരസ്യമായ അതൃപ്തി തൃണമൂല്‍ പ്രകടിപ്പിച്ചുകഴിഞ്ഞു.
ബീഹാറിലും ഇന്‍ഡി സഖ്യത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാഹുലിന്റെ യാത്രയോട് നിതീഷ് കുമാറും ജെഡിയുവും സഹകരിക്കില്ലെന്നാണ് സൂചനകള്‍. ഇന്‍ഡി സഖ്യത്തിന്റെ ചെയര്‍മാനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ ഉടക്കിയത്.
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ബഹിഷ്‌ക്കരിച്ച രാഹുലിനും കോണ്‍ഗ്രസിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തര്‍പ്രദേശിലൂടെ ഭാരത് ജോഡോ യാത്ര നീങ്ങുമ്ബോള്‍ ഈ പ്രതിഷേധത്തെ എങ്ങനെ തരണം ചെയ്യുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.