വിദേശ സംഭാവന നിയന്ത്രണ നിയമ ( Foregin Contribution Regulation Act – FCRA) പ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.അതേസമയം വേള്‍ഡ് വിഷന്റെ FCRA ലൈസന്‍സ് റദ്ദ് ചെയ്തതിന് പ്രത്യേക കാരണങ്ങളൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇരുപതിനായിരം സന്നദ്ധ സംഘടനകളുടെ FCRA ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ കീഴിലുള്ള എന്‍ജിഒകളാണ്.
30 ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് വിഷന്‍ ഇന്ത്യ. 22 സംസ്ഥാനങ്ങളിലായി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഘടന നേതൃത്വം നല്‍കുന്നുണ്ട്. ഒട്ടുമിക്ക പദ്ധതികളും സര്‍ക്കാരുകളുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.
വേള്‍ഡ് വിഷന്‍ ഇന്ത്യയ്ക്ക് FCRA അനുമതി നിഷേധിച്ചതോടെ ഇവര്‍ നടത്തിവന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വഴിമുട്ടി.കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്ന FCRA ലൈസന്‍സുള്ള സന്നദ്ധ സംഘടനയാണ് വേള്‍ഡ് വിഷന്‍ ഇന്ത്യ.