മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരുക്കിയ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് റയിൽവെ മന്ത്രാലയം പങ്ക് വച്ചത്.പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടുള്ള മനോഹരമായ യാത്ര ഉടനെന്ന് വ്യക്തമാക്കിയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.റിവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ ഈ വർഷം ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
2021 നവംബർ മുതലാണ് റിവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് റെയില്‍വേ തുടക്കമിട്ടത്. ഗുജറാത്തിലെ വാപിയിലെയും ബിലിമോറയിലെയും റെയില്‍വേ സ്റ്റേഷനുകളെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഔറംഗ, പാർ, പൂർണ, മിൻദോല, അംബിക, വെൻഗണിയ തുടങ്ങിയ 6 പുഴകളുടെ കുറുകെയാണ് ഈ പാലം നിർമ്മിച്ചിട്ടുള്ളത്. അതേസമയം, മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് കോറിഡോറിന് കീഴില്‍ പ്രധാനമായും 24 റിവർ ബ്രിഡ്ജുകളാണ് ഉള്ളത്. ഇതില്‍ 20 എണ്ണം ഗുജറാത്തിലും, ബാക്കിയുള്ളവ മഹാരാഷ്ട്രയിലുമാണ് സ്ഥിതി ചെയ്യുന്നത്.