NEWSWorld

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്നു

പെര്‍ത്ത്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്.

721 അടി ഉയരമുള്ള ഘടനയായിരിക്കും ക്ഷ്രേതത്തിന് ഉണ്ടായിരിക്കുക.

Signature-ad

ശ്രീറാം വേദിക് ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് ആണ് ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. 150 ഏക്കറിലുള്ള ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഏകദേശം 600 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന്‍റെ സാമ്ബ്രദായിക സങ്കല്‍പ്പത്തിനപ്പുറമാണ് പദ്ധതിയെന്ന് ട്രസ്റ്റ് ഉപമേധാവി ഡോ. ഹരേന്ദ്ര റാണ വെളിപ്പെടുത്തി. ഇന്‍റർനാഷനല്‍ ശ്രീരാമവേദിക് ആൻഡ് കള്‍ച്ചറല്‍ യൂണിയൻ (ഐ എസ് വി എ സി യു) ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ക്ഷേത്ര സമുച്ചയത്തില്‍ വിവിധ ഉദ്യാനങ്ങള്‍, രാം നിവാസ് ഭക്ഷണശാല എന്നിവ ഉണ്ടാകും. ഇതിന് പുറമെ സീതാ രസോയി റസ്റ്ററന്റ്, രാമായണ സദൻ ലൈബ്രറി, തുളസീദാസ് ഹാള്‍ തുടങ്ങിയ സാംസ്കാരിക ഇടങ്ങളും ക്ഷേത്ര സമുചയത്തിലുണ്ടാകുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. യോഗ കേന്ദ്രം, ധ്യാനകേന്ദ്രം, വേദപഠനകേന്ദ്രം, ഗവേഷണകേന്ദ്രം, മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള ആത്മീയ ഇടങ്ങളും ക്ഷേത്രത്തിലുണ്ടാകും.

Back to top button
error: