വയനാട്: എം പി ഫണ്ടില്‍ നിന്നും വൻ തുക അനുവദിച്ചിട്ടും ചെലവഴിക്കാതെ രാഹുല്‍ ഗാന്ധി.വയനാട് എം പിയായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അനുവദിച്ച 17 കോടി രൂപയില്‍ ആകെ ചെലവിട്ടത് 5 കോടി രൂപയില്‍ താഴെ മാത്രം.
കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാനേതാവുകൂടിയായ രാഹുല്‍ ഗാന്ധി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എം പി ഫണ്ടില്‍ നിന്നും ചെലവഴിച്ച തുകയുടെ കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറതതുവന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് എം പി ഫണ്ടില്‍ നിന്നും അനുവദിച്ചത് 17 കോടി രൂപയാണ്. എന്നാല്‍ ചെലവഴിച്ചതാകട്ടെ 4 കോടി 93 ലക്ഷം രൂപ മാത്രം. ബാക്കിയാകുന്നത് 12 കോടിയോളം രൂപ. വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാലയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.