അതേസമയം ബിജെപി നേതൃത്വത്തിന്റെ അവഗണനയാണ് രാമക്ഷേത്രം പ്രാണപ്രതിഷ്ഠ ചടങ്ങുകളിൽ നിന്നും അഡ്വാനി വിട്ടുനിൽക്കാൻ കാരണമെന്നാണ് വിവരം.
അയോധ്യ ക്ഷേത്രത്തിനായുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന നേതാവാണ് അഡ്വാനി.അഡ്വാനി നയിച്ച കർസേവ റാലിയെ തുടർന്നായിരുന്നു ബാബരി മസ്ജിദ് തകർക്കപ്പെട്ടത്.ബിജെതിയെ ഇന്ത്യയിൽ അധികാരത്തിലേക്ക് കയറ്റിയതും അഡ്വാനിയുടെ രഥയാത്ര പോലുള്ള സംഭവങ്ങളായിരുന്നു.
96കാരനായ അഡ്വാനി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന് നേരത്തെ തന്നെ രാമ മന്ദിര്‍ ട്രസ്റ്റ് പറഞ്ഞിരുന്നു. അഡ്വാനിക്കൊപ്പം മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിന് എത്തേണ്ടെന്ന് അറിയിച്ചെന്നും ഇരുവരും അത് അംഗീകരിച്ചെന്നുമാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കഴിഞ്ഞ മാസം പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ മാസം എല്‍കെ അഡ്വാനി ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അറിയിക്കുകയായിരുന്നു.
അതേസമയം ചടങ്ങില്‍ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രാണപ്രതിഷ്ഠ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.