Social MediaTRENDING

210 രൂപ നിക്ഷേപത്തിലൂടെ പ്രതിമാസം 5000 രൂപ പെൻഷൻ ഉറപ്പാക്കാം

വിരമിക്കലിന് ശേഷം സ്വസ്തമായൊരു ജീവിതമാണ് ഏതൊരാളും ആഗ്രഹിക്കുന്നത്.അത് ഉറപ്പുവരുത്താനുള്ള ഏറ്റവും മികച്ച മാർഗമാണ് പെൻഷൻ.

നിങ്ങള്‍ ഒരു സർക്കാർ ജോലിയിലാണെങ്കിലും മറ്റെതെങ്കിലും സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്നവരാണെങ്കിലും വിരമിക്കല്‍ കാലം സുരക്ഷിതമാക്കാൻ സാധിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പരാമർശിക്കുന്നത്.

Signature-ad

അതാണ് അടല്‍ പെൻഷൻ യോജന.2015 മെയ് 9നാണ് കേന്ദ്ര സർക്കർ സ്വയം തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവർക്കായി അഡല്‍ പെൻഷൻ യോജന അവതരിപ്പിക്കുന്നത്. അടല്‍ പെൻഷൻ യോജന എന്നത് അവരുടെ വാർദ്ധക്യത്തില്‍ ആളുകള്‍ക്ക് സാമ്ബത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച സർക്കാർ പദ്ധതിയാണ്. ഇത് പ്രധാനമായും അസംഘടിത മേഖലയില്‍ പ്രവർത്തിക്കുന്നവർക്കാണ് ഗുണകരമാകുന്നത്.

 

പദ്ധതിയുടെ ഭാഗമാകുന്നവർക്ക് അവരുടെ വിരമിക്കല്‍ കാലത്ത് കുറഞ്ഞത് 1000 രൂപ മുതല്‍ 5000 രൂപ വരെ പെൻഷനായി ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നല്‍കുന്നു.  ആദായനികുതി അടയ്ക്കാത്തവർക്കും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടാത്തവർക്കും ഇത് പ്രത്യേകിച്ചും സഹായകരമാണ്.

 

18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൻ പെൻഷൻ യോജനയുടെ ഭാഗമാകാം. എത്രയും വേഗം നിക്ഷേപം തുടങ്ങുന്നുവോ അത്രയും നല്ലത്. നിങ്ങള്‍ 18-ാം വയസ്സില്‍ ചേരുകയാണെങ്കില്‍, നിങ്ങള്‍ വിരമിക്കുമ്ബോള്‍ ഉറപ്പായ 5,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് നിങ്ങള്‍ പ്രതിമാസം 210 രൂപ മാത്രം അടച്ചാൽ മതിയാകും.

Back to top button
error: