ജയ്പുർ: തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുഡ്സ് ട്രെയിനിടിച്ച് ബന്ധുക്കളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം.
രാജസ്ഥാനിലെ ഗണേഷ്പുർ സ്വദേശി അനന്യ (12), ബനാര്‍ സ്വദേശി യുവരാജ് സിംഗ് (14) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ജോധ്പുര്‍ നഗരത്തിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളില്‍ നിന്ന് മടങ്ങി വരുമ്ബോഴാണ് വിദ്യാർഥികള്‍ക്ക് നേരെ തെരുവുനായകള്‍ പാഞ്ഞടുത്തത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ റെയില്‍വേ ട്രാക്കിലേക്ക് കയറിയതോടെ കുട്ടികളെ ഗുഡ്സ് ട്രെയിനിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു.