ശബരിമലയിൽ 2023-24 വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 357.47 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 10.35 കോടി രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായത്. 50 ലക്ഷം ഭക്തരാണ് ശബരിമലയിൽ ഈ വർഷം എത്തിയത്.
കഴിഞ്ഞവർഷം ഇത് 347,12,16, 884 രൂപയായിരുന്നു. ഈ വർഷം 10, 35, 55,025 രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പനയിലൂടെ 146,99, 37,700 രൂപയും അപ്പം വിൽപ്പനയിലൂടെ 17,64,77, 795 രൂപയും വരുമാനമായി ലഭിച്ചു. കാണിയ്ക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർദ്ധന ഉണ്ടായിട്ടുണ്ട്. 50,06,412 ഭക്തരാണ് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു. 44,16, 219 ഭക്തരാണ് ഇത്തവണ അധികമായി വന്നത്. മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴു മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നതായും എല്ലാ വകുപ്പുകളുടെയും ഏകോപനം ഉണ്ടായതായും ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കി
ഇതേ സമയംഗുരുവായൂർ ക്ഷേത്രത്തി ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 6,13,08,091 രൂപയാണ് ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ഭണ്ഡാര വരവ്. 2കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി 2,07,007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 45 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 40 കറൻസിയും അഞ്ഞൂറിൻ്റെ 153 കറൻസിയും ഗുരുവായൂർ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു.