അതിനാൽ തന്നെ യു.എ.ഇ.യിലെ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴില്‍വിസ ലഭിക്കില്ല.കമ്ബനികളില്‍ ഇന്ത്യക്കാർ കൂടുതലും മറ്റു രാജ്യക്കാർ വളരെ കുറവുമായാണ് പൊതുവേ കണ്ടുവരുന്നതിനാൽ ഇന്ത്യക്കാരെയാകും ഇത് കൂടുതലായി ബാധിക്കുക.
നിശ്ചിത ക്വാട്ട പാലിക്കണമെന്ന നിയമം എല്ലാ സ്ഥാപനങ്ങളിലും പ്രാബല്യത്തിലായാല്‍ ഇന്ത്യക്കാർക്ക് പുതിയ തൊഴില്‍വിസ ലഭിക്കല്‍ വെല്ലുവിളിയാകുമെന്നാണ് സൂചന. കാരണം യു. എ.ഇ.യിലെ സ്ഥാപനങ്ങളില്‍ ഏറെയും ഇന്ത്യൻജീവനക്കാരാണ്. അതിനുപിന്നിലായി പാകിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും.
ഇന്ത്യക്കാർ ഏറെയുള്ള സ്ഥാപനങ്ങള്‍ തൊഴില്‍വിസയ്ക്ക് അപേക്ഷിക്കുമ്ബോള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കാണുന്നത് നിയമനങ്ങളില്‍ തുല്യത പാലിക്കണമെന്ന മുന്നറിയിപ്പാണ്. നിയമനം കുറയാനോ വൈകാനോ സാധ്യതയുള്ളതിനാല്‍ പുതിയ ജോലിക്കും ജോലിമാറ്റത്തിനും ശ്രമിക്കുന്നവർ ശ്രദ്ധിക്കണമെന്ന് വിസ സേവനരംഗത്തുള്ളവർ പറയുന്നു.