ന്യൂഡൽഹി: ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിച്ച ടിടിഇയ്ക്ക് സസ്‌പെന്‍ഷന്‍. ബറൗനി- ലക്‌നൗ എക്‌സ്പ്രസിലാണ് സംഭവം.
പരിശോധനക്കിടെയാണ് ടിടിഇ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. നീരജ് എന്ന യാത്രക്കാരനാണ് മര്‍ദനമേറ്റത്.അന്വേഷണ വിധേയമായാണ് ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തത്.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് റെയില്‍വേ അധികൃതര്‍ ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തത്.