CrimeNEWS

റോഡില്‍ യുവതിക്ക് നേരേ നഗ്‌നതാപ്രദര്‍ശനം, പിടിയിലായത് ബസ്സില്‍ സ്ത്രീയെ ഉപദ്രവിച്ച കേസിലെയും പ്രതി

എറണാകുളം: പെരുമ്പാവൂരില്‍ റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍.

മുടിക്കല്‍ കൂനന്‍പറമ്പ് വീട്ടില്‍ അജാസി (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ന് രാവിലെ അല്ലപ്ര-തുരുത്തിപ്ലി റോഡിലൂടെ ജോലിക്കായി നടന്നുപോയ യുവതിക്കു നേരെയാണ് സ്‌കൂട്ടറിലെത്തിയ പ്രതി വാഹനംനിര്‍ത്തി നഗ്നതാപ്രദര്‍ശനം നടത്തിയത്.

Signature-ad

തുടര്‍ന്ന് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കി. ബസില്‍ സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: