KeralaNEWS

ഹൈക്കോര്‍ട്ട് ജംഗ്ഷൻ – ചിറ്റൂർ ഉൾപ്പെടെ പുതിയ മൂന്നു സര്‍വ്വീസുകളുമായി കൊച്ചി വാട്ടർ മെട്രോ

കൊച്ചി: മൂന്നു പുതിയ റൂട്ടുകളിൽ കൂടി സർവീസ് ആരംഭിക്കാൻ കൊച്ചി വാട്ടർ മെട്രോ.ചിറ്റൂർ,ഏലൂര്‍, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ.

ഹൈക്കോര്‍ട്ട് ജംഗ്ഷൻ ടെര്‍മിനലില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസാണ് ഇതിൽ ആദ്യം.രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സര്‍വ്വീസ് വീതം തുടങ്ങാനാണ് തീരുമാനം.

Signature-ad

കൊച്ചിൻ ഷിപ്പ് യാര്‍ഡില്‍ നിന്ന് ഇനി നല്‍കാനുള്ള ബോട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഏലൂര്‍, ചേരാനെല്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യും.

Back to top button
error: