കുവൈത്ത് ദിനാര്‍ ആണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 270.23 രൂപക്കും, 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈറ്റ് ദിനാര്‍. ബഹ്റൈൻ ആണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാര്‍.
ഒമാൻ റിയാല്‍ (215.84 രൂപ, 2.60 ഡോളര്‍), ജോര്‍ഡാനിയൻ ദിനാര്‍ (117.10 രൂപ, 1.141 ഡോളര്‍), ജിബ്രാള്‍ട്ടര്‍ പൗണ്ട് (105.52 രൂപ, 1.27 ഡോളര്‍), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ, 1.27ഡോളര്‍ ), കായ് മാൻ ഐലൻഡ് (99.76 രൂപ, 1.20 ഡോളര്‍), സ്വിസ് ഫ്രാങ്ക് (97.54 രൂപ, 1.17ഡോളര്‍), യൂറോ (90.80 രൂപ, 1.09 ഡോളര്‍). എന്നിങ്ങനെയാണ് പട്ടിക.
യു.എസ് ഡോളറാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. ഒരു യു.എസ് ഡോളര്‍ എന്നാല്‍ 83.10 രൂപയാണ്.ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇന്ത്യ 15ാം സ്ഥാനത്താണ്.
2024 ജനുവരി 10 വരെയുള്ള കറൻസി മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക.