SportsTRENDING

വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണം ഐ.പി.എല്‍:  ബ്രയാൻ ലാറ

..പി.എല്‍ പോലുള്ള ട്വന്റി 20 ഫ്രാഞ്ചൈസി ലീഗുകളുടെ കടന്നുവരവാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണമെന്ന് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ.

വെസ്റ്റിൻഡീസ് ദേശീയ ടീമിനേക്കാള്‍ പ്രധാനം ഐ.പി.എല്ലുകളാണെന്ന് ചിന്തിക്കുന്നവരാണ് 18 ഉം 19ഉം വയസ്സുള്ള യുവതാരങ്ങളെന്നും ലാറ പറഞ്ഞു.

Signature-ad

നാല്‍പതോ അമ്ബതോ വര്‍ഷങ്ങള്‍ക്ക് മുൻപ് രാജ്യത്തിന് വേണ്ടി കളിക്കാൻ പ്രചോദിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് കളി ഉപജീവനം കണ്ടെത്താനുള്ള മാര്‍ഗമായി മാറിയെന്നും ലാറ പറഞ്ഞു. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന സാമ്ബത്തിക ലാഭമുള്ള അവസരങ്ങളുമായി മത്സരിക്കുക എന്നത് വിൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബുദ്ധിമുട്ടാണെന്നതാണ് വസ്തുത. വിൻഡീസ് ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരുന്നത് അത്ര എളുപ്പമല്ലെങ്കിലും അന്താരാഷ്ട്ര വേദിയിലേക്ക് ഒരു ക്രിക്കറ്ററെ വളര്‍ത്താനുള്ള നടപടി സ്കൂള്‍ തലംമുതല്‍ ആരംഭിക്കണമെന്നും ലാറ പറഞ്ഞു.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കരീബിയൻ ടീമിനോടുള്ള വിശ്വസ്തത വളര്‍ത്തിയെടുക്കേണ്ടത് നിര്‍ണായകമാണെന്നും ഇതിഹാസതാരം പറഞ്ഞു. ആസ്‌ട്രേലിയയോ ഇംഗ്ലണ്ടോ അവരുടെ ക്രിക്കറ്റ് കളിക്കാര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കിയല്ല കളിക്കാരെ ചേര്‍ത്തുനിര്‍ത്തുന്നത്. അവര്‍ രാജ്യത്തിന്റെ ടീമിനോടുള്ള സത്യസന്ധത വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

Back to top button
error: