NEWSWorld

ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍;24 മണിക്കൂറിനിടെ 158 മരണം

ഗാസ: കരസൈനികരെ പിൻവലിച്ച്‌ ഖാൻ യൂനുസില്‍ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍. ജബലിയയിലും റഫയിലും നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 158 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 24,285 ആയി.

ബൈത് ലാഹിയയില്‍നിന്ന് 100 റോക്കറ്റ് ലോഞ്ചറുകള്‍ പിടിച്ചെടുത്തതായും നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഇസ്രായേല്‍ അറിയിച്ചു. വെസ്റ്റ്ബാങ്കില്‍ പരിശോധന നടത്തിയ ഇസ്രായേല്‍ സേന നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ലബനോനിലെ അയ്ത ശഅബില്‍ ആക്രമണം നടത്തിയതായും ഇസ്രായേല്‍ സേന അറിയിച്ചു.

Signature-ad

തെക്കൻ ഗസ്സയിലെ സൈനിക നടപടി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യൊആവ് ഗാലന്റ് പ്രഖ്യാപിച്ചു. ബന്ദികളെ വിട്ടയക്കാതെ ഹമാസ് മനഃശാസ്ത്ര യുദ്ധം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് വിഡിയോയിലൂടെ അറിയിച്ചു. എന്നാല്‍, ഇസ്രായേല്‍ ഇക്കാര്യം നിഷേധിച്ചു

Back to top button
error: