KeralaNEWS

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി സ്വര്‍ണത്തളികയൊരുക്കി സുരേഷ് ഗോപി

തൃശൂർ: മകളുടെ കല്യാണത്തിന് പങ്കെടുക്കാനായി ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി സ്വര്‍ണത്തളികയൊരുക്കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തനാണ് ഈ സ്വ‍ര്‍ണ്ണത്തളിക നിര്‍മ്മിച്ചിരിക്കുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്ബ് എസ് പി ജി ഉദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയായി.

Signature-ad

നാളെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.സുരേഷ് ഗോപിയുടെ മകളുടേതുള്‍പ്പടെ 4 വിവാഹച്ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ നിന്ന് തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങും.തുടർന്ന് വില്ലിംഗ്ടണ്‍ ഐലന്റില്‍ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പല്‍ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസം തൃശൂര്‍ ലൂര്‍ദ് പളളിയില്‍ മാതാവിന് സുരേഷ് ഗോപിയും മകള്‍ ഭാഗ്യയും ചേര്‍ന്ന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: