SportsTRENDING

ഖത്തർ ഏഷ്യൻ കപ്പ്:  ഇന്ത്യക്ക് ഇനി പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ടോ?

ദോഹ: ഖത്തർ ഏഷ്യൻ കപ്പിലെ  തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ശക്തരായ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
പക്ഷേ ഈ തോൽവിയിൽ ഇന്ത്യക്ക് നിരാശപ്പെടാൻ ഒന്നുമില്ല. ഇത് നമ്മൾ നേരത്തെ പ്രതീക്ഷിച്ചാണ്.കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ ടൂർണ്ണമെന്റിൽ സാക്ഷാൽ അർജന്റീനയെ വരെ വെള്ളം കുടിപ്പിച്ച ടീമാണ് ഓസ്‌ട്രേലിയ.2022 ഡിസംബർ 4 ന് നടന്ന മത്സരത്തിൽ 2-1 നാണ് അർജന്റീന രക്ഷപെട്ടത്.ആദ്യപകുതിയിൽ ഇതേ ഓസ്‌ട്രേലിയയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ ഇന്ത്യക്കായിരുന്നു.രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്.

ഒന്നാം പകുതിയില്‍ വളരെ സമര്‍ഥമായിത്തന്നെ ഓസ്ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യൻ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്ക് മറികടക്കാനായില്ല. പ്രതിരോധനിരയ്ക്കൊപ്പം മധ്യനിരകൂടി ഉണര്‍ന്നുകളിച്ചതോടെ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള ഓസ്ട്രേലിയ വിയര്‍ക്കുക തന്നെ ചെയ്തു.ഖത്തറില്‍ 2022 നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ.അതിലുപരി 2015-ലെ ഏഷ്യൻ കപ്പ് ജേതാക്കളുമാണ് അവർ.

എന്നാൽ തോൽവിയോടെ ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നുവേണം പറയാൻ. പ്രീ ക്വാർട്ടർ സാധ്യത ഇന്ത്യക്ക് സജീവമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ഏഷ്യൻ കപ്പിന്റെ ഫോർമാറ്റ് പ്രകാരം ആകെ 4 വീതം ടീമുകളുള്ള 6 ഗ്രൂപ്പുകളാണ് വരുന്നത്.അപ്പോൾ 24 ടീമുകൾ.അതിൽ 16 ടീമുകളാണ് പ്രീ ക്വാർട്ടറിൽ പ്രവേശിക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ പ്രീ ക്വാർട്ടറിൽ പ്രവേശിക്കും. അതിനുശേഷം ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും.
അതായത്, മൂന്നാം സ്ഥാനം നേടിയാൽ പോലും ഇന്ത്യക്ക് പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ടെന്നർത്ഥം. ഇന്നലെ നടന്ന സിറിയ  ഉസ്ബക്കിസ്ഥാൻ മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇത് യഥാർഥത്തിൽ ഇന്ത്യക്ക് ഗുണകരമാവുകയാണ് ചെയ്യുക. ഈ പറഞ്ഞ രണ്ട് ടീമുകൾക്കെതിരെയാണ്  ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ.ഇവിടെ പരമാവധി പോയിന്റുകൾ നേടാൻ ശ്രമിക്കുക എന്നതാണ് ഇന്ത്യ ചെയ്യേണ്ടത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു വിജയമെങ്കിലും നേടാൻ കഴിഞ്ഞാൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാനുള്ള വലിയ സാധ്യതകൾ ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട്. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി സാധ്യമായ അത്രയും പോയിന്റുകൾ നേടുക എന്നതാണ് ഇനി ഇന്ത്യയുടെ ദേശീയ ടീം ചെയ്യേണ്ടത്.ജനുവരി 18ന്  ഉസ്‌ബെക്കിസ്ഥാനെയും  ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെയും ഇന്ത്യ നേരിടും.
Signature-ad

ഈ മാസം 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് 18-ാമത് എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍. ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങളാണ് ഏഷ്യ കിരീടത്തിനായി പോരാട്ട രംഗത്തുള്ളത്.

ഏഷ്യൻ കപ്പിൽ കൂടുതല്‍ കിരീടനേട്ടം സ്വന്തമാക്കിയത് ജപ്പാന്‍

ജപ്പാന്‍ – നാല് തവണ(1992,2000, 2004, 2011)
സൗദി അറേബ്യ- മൂന്ന് തവണ(1984, 1988, 1996)
ഇറാന്‍- മൂന്ന് തവണ(1968, 1972, 1976)
ദക്ഷിണ കൊറിയ- രണ്ട് തവണ(1956, 1960)
ഇസ്രായേല്‍(1964), കുവൈറ്റ്(1980), ഓസ്‌ട്രേലിയ(2015), ഇറാഖ്(2007), ഖത്തര്‍(2019)- ഓരോ തവണ

* 1964ല്‍ ഇസ്രയേലില്‍ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ  റണ്ണേഴ്സ് അപ്പായതാണ് ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

Back to top button
error: