തൃശൂർ: ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി മാതാവിന് സമർപ്പിച്ച സ്വര്‍ണ്ണക്കിരീടം താഴെവീണ് കേടുപാടുകൾ സംഭവിച്ചു.മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്.
എന്നാൽ മാതാവിന്റെ ശിരസ്സിൽ പ്രതിഷ്ഠക്കുന്നതിനിടെ സ്വര്‍ണ്ണക്കിരീടം താഴെവീണ് ഉടയുകയായിരുന്നു.ഇതിന് പിന്നാലെ വ്യാപകമായ ആക്ഷേപമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.മണിപ്പൂരിലെ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും പള്ളികൾ തകർത്തതുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
രാവിലെ 10.30-ഓടെയായിരുന്നു സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ എത്തിയത്.മകളുടെ വിവാഹത്തിന് മുൻപായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേരത്തെ നേര്‍ച്ച ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്.