ചെന്നൈ: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ പോക്‌സോകേസ് പ്രതിയെ പോലീസ് പിടികൂടി. ഓവേലി മുല്ലൈനഗറിലെ വിജയരത്‌നം സുബ്രഹ്‌മണ്യന്‍ (27) ആണ് ജയില്‍ ചാടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാള്‍ ജയില്‍ ചാടിയത്. 2017-ല്‍ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. പ്രതി തൊഴിലെടുക്കുന്നതിനിടെ ജയില്‍ചാടുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ ഓവേലിയിലെത്തി. വെള്ളിയാഴ്ച രാത്രി വീടിനുസമീപത്തെ വനപ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടെ വീണ് പ്രതിയുടെ കാലൊടിഞ്ഞു. പിടികൂടുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിച്ചു.
സിവില്‍ പോലീസ് ഓഫീസര്‍ മുത്തുമുരുകനാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കൈയ്ക്കാണ് മുത്തുമുരുകന് പരിക്ക്.