23.7 ലക്ഷമാണ് ഗാസയിലെ ജനസംഖ്യ. ഒക്ടോബര്‍ ഏഴുമുതല്‍ ഇതുവരെ 23,357 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അതായത് ഗാസ മുനമ്ബിലെ ജനസംഖ്യയുടെ ഒരുശതമാനം പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 19 ലക്ഷം പേരാണ് ഇതുവരെ ഭവനരഹിതരായത്. അതായത്, മൊത്തം ജനസംഖ്യയുടെ 85 ശതമാനം പേരും ആക്രമണംമൂലം വീടില്ലാത്തവരായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഗാസയിലെ അഞ്ചില്‍ നാലിലൊന്ന് പേരും പട്ടിണിയിലാണെന്ന് യു.എന്നിന് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡയറക്ടര്‍ പറഞ്ഞു. ബോംബിങ് വഴിയുള്ള കൊലപാതകം പോലെ പട്ടിണിവഴിയുള്ള മരണവും ഗാസയിൽ റിപ്പോര്ട്ട്ചെയ്തേക്കാമെന്
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തെ തുടർന്നാണ് ഇസ്രായേൽ ഗാസയിൽ യുദ്ധം ആരംഭിച്ചത്.ഇസ്രായേലിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1200 ഓളം ആളുകളാണ് ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏറെയും സാധാരണ ജനങ്ങളായിരുന്നുവെന്ന് ഇസ്രായേൽ പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ആക്രമണത്തിന് നേതൃത്വം കൊടുത്ത ഹമാസ് നേതാക്കളിൽ പലരും ഖത്തറിലെയും ഇറാനിലെയും സുരക്ഷിത കേന്ദ്രങ്ങളിലാണ്.ഇക്കാര്യം അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഹമാസ് തുടർച്ചയായി പട്ടാള അഭ്യാസങ്ങൾ നടത്തുന്നതായും ഇതൊരു ആക്രമണ സൂചനയാകാം എന്നും കഴിഞ്ഞ വർഷം ഇന്റലിജൻസ് വിവരം നൽകിയിരുന്നുവെങ്കിലും ഇസ്രായേൽ അത് മുഖവിലയ്ക്കെടുത്തിരുന്നില്ലെന്