KeralaNEWS

ഒന്നിലേറെ ഉരുൾപൊട്ടൽ നടന്ന മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ അനധികൃത പാറമട

മുണ്ടക്കയം :ഒന്നിലേറെ ഉരുൾപൊട്ടലുകൾ നടന്ന മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ അനധികൃത പാറമട.കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ കാവാലി ഭാഗത്താണ് അനധികൃതമായി പാറമട പ്രവർത്തിക്കുന്നത്.
യൂത്ത് കോൺഗ്രസ്സ് നേതാവും, മുണ്ടക്കയം സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായ വ്യക്തിയുടെ ഉടമസ്ഥതയിലാണ് പാറമട നടത്തുന്നത്. പ്രളയത്തോടൊപ്പം ഉരുൾപൊട്ടലും നടന്ന പശ്ചാത്തലത്തിൽ അനുമതിയുള്ള പാറമടകൾ നിർത്തിയ സാഹചര്യത്തിലാണ് ഇവിടെ അനധികൃതമായി പാറമടയുടെ പ്രവർത്തനം നടക്കുന്നത്.
പരിസ്ഥിതിലോല പ്രദേശത്ത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി നടത്തുന്ന പാറമടയ്‌ക്കെതിരെ നാട്ടുകാർ രംഗത്ത് വരുകയും വില്ലേജിൽ പരാതി നൽകുകയും ചെയ്തിരുന്നു.തുടർന്ന് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു സ്റ്റോപ്പ്‌ മെമോ നൽകിയെങ്കിലും പാറമട നിർത്തി വെക്കാൻ യൂത്ത് കോൺഗ്രസ്സ് നേതാവ് തയ്യാറായിട്ടില്ല. തദേശ ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥിയായിരുന്ന നേതാവിന്റെ അധികാര ബലത്തിലും ഗുണ്ടായിസത്തിലുമാണ് പാറമട പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

Back to top button
error: