KeralaNEWS

എട്ടുകിലോ കഞ്ചാവുമായി ആലപ്പുഴയിൽ മൂന്നു പേർ പിടിയില്‍

ആലപ്പുഴ: വില്‍പ്പനയ്ക്കു സൂക്ഷിച്ചിരുന്ന എട്ടുകിലോ കഞ്ചാവുമായി  മൂവർ സംഘം അറസ്റ്റില്‍.ചാരുംമൂടാണ് സംഭവം.

മലപ്പുറം പെരിന്തല്‍മണ്ണ രാമപുരത്ത് നെല്ലിശേരി അബ്ദുള്‍ ലത്തീഫ് (35), മാവേലിക്കര വള്ളിക്കുന്നം കടുവിനാല്‍ സുമേഷ് ഭവനത്തില്‍ സുമേഷ് കുമാര്‍ (46), അടൂര്‍ പള്ളിക്കല്‍ പഴങ്കുളം പന്ത്രാക്കുഴി ഷാഹുല്‍ ജമാല്‍ എന്നിവരെയാണ് ആലപ്പുഴ എക് സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നര്‍ക്കോട്ടിക്സ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ എം. മഹേഷിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.

Signature-ad

ചാരുംമൂട് പാലംമൂട് ജംഗ്ഷനു സമീപം താമസിക്കുന്ന നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയായ ഖാൻ മൻസിലില്‍ ഷൈജുഖാൻ എന്നുവിളിക്കുന്ന ഖാൻ പി.കെയുടെ വീടിനു സമീപം ഇയാളുടെ ഉടമസ്ഥതയിലുള്ള ഒറ്റമുറി വീട്ടില്‍നിന്ന് 8.114 കിലോ കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുക്കുകയും ചെയ്തു.

പത്തനംതിട്ട എക്സൈസ് ഇന്‍റലിജൻസ് ഇൻസ്പെക്ടര്‍ ബൈജു നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.

Back to top button
error: