ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന എഎഫ്സി ഏഷ്യൻകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരും ആതിഥേയരുമായ ഖത്തര്‍ ലെബനനെ നേരിടും.
മത്സരത്തിന് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങ് വൈകീട്ട് അഞ്ചിന് ആരംഭിക്കും.സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് വിവിധ സാംസ്കാരിക ആഘോഷങ്ങള്‍ ആസ്വദിക്കാൻ ഫാൻ സോണ്‍ സജ്ജീകരിച്ചിട്ടുണ്ട്.ഫാൻ സോണില്‍ ലൈവ് ഷോകള്‍, ഗെയിമിംഗ് ഏരിയകള്‍, ഭക്ഷണ പാനീയ ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടും. AFC ഏഷ്യൻ കപ്പ് 2023 ഭാഗ്യചിഹ്ന കുടുംബവുമായും – സബൂഗ്, ടിംബികി, ഫ്രെഹ, സ്‌ക്രിതി, ട്രാനെഹ് എന്നിവരുമായി സംവദിക്കാനും ആരാധകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
ജനുവരി 13 ന് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, സിറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയെ നേരിട്ടതിന് ശേഷം ജനുവരി 18ന് അതേ സ്റ്റേഡിയത്തിൽ ഉസ്‌ബെക്കിസ്ഥാനെയും ഇന്ത്യ നേരിടും. പിന്നീട് ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെ അല്‍ ഖോറിലെ അല്‍ബൈത്ത് സ്‌റ്റേഡിയത്തിലും ഇന്ത്യ നേരിടും
ഈ മാസം 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് 18-ാമത് എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍. ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങള്‍ ഏഷ്യ കിരീടത്തിനായി പോരാട്ട രംഗത്തുണ്ട്.1956-ല്‍ ചാമ്ബ്യന്‍ഷിപ്പ് ആരംഭിച്ചതിനുശേഷം അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്‌സി കപ്പ് പോരാട്ടവേദിയില്‍ എത്തുന്നത്.
1964ല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം