SportsTRENDING

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ജംഷഡ്‌പൂര്‍ എഫ്സിക്കെതിരെ, ജനുവരി 15 ന്

ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ  കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ഈ മാസം 15 ന് ജംഷഡ്‌പൂര്‍ എഫ്സിക്കെതിരെ നടക്കും.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചിരുന്നു.
തങ്ങളുടെ ആദ്യ മത്സരത്തിൽ  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ  ജംഷഡ്പൂര്‍ എഫ്സിയും തോൽപ്പിച്ചിരുന്നു.അത്യന്തം ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു  ജംഷഡ്പൂര്‍ എഫ്സയുടെ വിജയം.ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി.
അതേസമയം ഭുവനേശ്വറില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്.ഘാന താരം ക്വാമെ പെപ്ര ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ മൊഹമ്മദ് ഐമനാണ് മനോഹരമായ ഒരു ഹെഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സിനായി മൂന്നാമത്തെ ഗോള്‍ നേടിയത്.
 സ്ട്രൈക്കർ കരീമിനെ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് ടാക്കിൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു ഷില്ലോങ് ലജോങിന്റെ ഏക ഗോൾ.

ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുര്‍ എഫ്സി, ഐ ലീഗ് ക്ലബ്ബായ ഷില്ലോംഗ് ലാജോംങ് എന്നീ ടീമുകളാണു ഗ്രൂപ്പ് ബിയില്‍ ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ളത്.

Signature-ad

ജനുവരി 20നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞ് നേരിട്ട് സെമി ഫൈനല്‍ മത്സരങ്ങളാണ്. ഗ്രൂപ്പുകളില്‍നിന്ന് ഒരു ടീമിനു മാത്രമേ സെമി ഫൈനലിനു യോഗ്യത നേടാനാകൂ.നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുക. ഗ്രൂപ്പ് ജേതാക്കള്‍ സെമിയിലേക്ക് മുന്നേറും. ജനുവരി 24, 25 തീയതികളില്‍ സെമി ഫൈനലുകളും 28ന് ഫൈനലും അരങ്ങേറും.

ഐഎസ്‌എല്ലില്‍ നിന്നും 12 ടീമുകളും ഐ ലീഗില്‍ നിന്ന് 4 ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ കളിക്കുക.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലിണ്  മത്സരങ്ങള്‍ നടക്കുന്നത്.

Back to top button
error: