മുംബൈ: ഐഎസ് എല്ലില്‍ മികച്ച താരങ്ങളില്‍ ഒരാളായ ഗ്രെഗ് സ്റ്റുവടര്‍ട്ട് മുംബൈ സിറ്റി വിടുന്നു. ഈ ജനുവരി ട്രാൻസ്ഫര്‍ വിൻഡോയില്‍ അദ്ദേഹം ഐ എസ് എല്‍ വിടും.
സ്കോട്ടിഷ് ലീഗില്‍ നിന്ന് ഗ്രെഗ് സ്റ്റുവര്‍ട്ടിന് ഓഫറുകള്‍ ഉണ്ട്.അത് സ്വീകരിക്കാനാണ് താരത്തിന്റെ നീക്കം.
2022ല്‍ ആയിരുന്നു ഗ്രെഗ് ജംഷദ്പൂര്‍ വിട്ട് മുംബൈ സിറ്റിയില്‍ എത്തിയത്. മുംബൈയെ ഷീല്‍ഡ് നേടുന്നതിനുൾപ്പടെ അദ്ദേഹം സഹായിച്ചിരുന്നു. നേരത്തെ ജംഷദ്പൂര്‍ ഐ എസ് എല്‍ ഷീല്‍ഡ് നേടുന്നതിലും വലിയ പങ്കു വഹിക്കാൻ സ്റ്റുവര്‍ട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും ആ സീസണില്‍ ജംഷദ്പൂരില്‍ സ്റ്റുവര്‍ട്ട് സംഭാവന ചെയ്തിരുന്നു.
സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമില്‍ നിന്നായിരുന്നു ഗ്രെഗ് ആദ്യമായി ഐ എസ് എല്ലിലേക്ക് എത്തിയത്.