റാന്നി:ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടക സംഘത്തിൽ നിന്ന് കൂട്ടംതെറ്റിയ ഭക്തന് ആശ്വാസമായി റാന്നി പോലീസ്.
വിജയവാഡയിൽ
നിന്നെത്തിയ ശബരിമല തീർത്ഥാടകസംഘത്തിൽ നിന്ന് കൂട്ടംതെറ്റിയ ഭക്തനാണ് റാന്നി പോലീസ് തുണയായത്. 15 അംഗ തീർഥാടക സംഘത്തിലെ അംഗമായ മുൻഡിൽ ഹരിയാണ് പമ്പയിൽനിന്ന് കൂട്ടംതെറ്റി റാന്നിയിലെത്തിയത്.
മാനസികബുദ്ധിമുട്ടനുഭവിച്ചിരുന് ന തീർഥാടകനാണെന്നു മനസിലാക്കിയ റാന്നി ജനമൈത്രി പോലീസ് ടീം, ആവശ്യമായ വസ്ത്രങ്ങൾ വാങ്ങി നൽകുകയും അങ്ങാടി നാക്കോലിയ്ക്കൽ സീനിയർ സിറ്റിസൺ ഹോമിൽ എത്തിച്ച് താമസവും ഭക്ഷണവും ക്രമീകരിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. ഇദ്ദേഹത്തിന്റെ സഹോദരൻ പിറ്റേ ദിവസം സ്റ്റേഷനിലെത്തി. അദ്ദേഹം കൊണ്ടുവന്ന രേഖകൾ പരിശോധിച്ചശേഷം റാന്നി പോലീസ് ഇരുവരെയും നാട്ടിലേയ്ക്ക് മടക്കി അയച്ചു.
#keralapolice