ന്യൂഡൽഹി: എതിരാളികളായ കൊക്കക്കോളയേയും പെപ്സിക്കോയെയും മറികടന്ന് ബിസിസിഐയുമായി കരാറിലായി മുകേഷ് അംബാനിയുടെ ക്യാംപ കോള.
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സിന്റെ ഉടമസ്ഥതയിലുള്ള ശീതളപാനീയ ബ്രാന്‍ഡാണ് ക്യാംപ കോള.ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് പരമ്ബരകളുടെയും ഔദ്യോഗിക സ്പോണ്സർ ക്യാംപ കോളയാകും
2022 ന്റെ പകുതിയോടെയാണ് പ്യുവര്‍ ഡ്രിങ്ക്സ് ഗ്രൂപ്പില്‍ നിന്ന് 22 കോടി രൂപയ്ക്ക് റിലയന്‍സ് ക്യാംപയെ ഏറ്റെടുക്കുന്നത്.