SportsTRENDING

സൂപ്പർ കപ്പിൽ ഹൈദരാബാദിനെ പൊരുതി കീഴടക്കി ഈസ്റ്റ് ബംഗാൾ

ഭുവനേശ്വർ: സൂപ്പർ കപ്പിലെ ആദ്യവിജയം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.ഹൈദരാബാദുമായുള്ള മത്സരത്തിൽ  രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.
കളിയുടെ 32ആം മിനുട്ടില്‍ ക്ലെറ്റൻ സില്‍വയിലൂടെ  ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡ് എടുത്തത്. 44ആം മിനുട്ടില്‍ റാമ്ലുചുംഗയിലൂടെ ഹൈദരാബാദ് മറുപടി നല്‍കി.ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയില്‍ ക്ലൈറ്റൻ സില്‍വ വീണ്ടും ഈസ്റ്റ് ബംഗാളിനെ മുന്നില്‍ എത്തിച്ചു. സ്കോര്‍ 2-1. 78ആം മിനുട്ടില്‍ ഹൈദരാബാദ് ഗോൾ മടക്കി വീണ്ടും സമനില പിടിച്ചു‌. നിം ഡോര്‍ജി ആയിരുന്നു സ്കോറർ എന്നാൽ തളരാതെ പോരടിച്ച ഈസ്റ്റ് ബംഗാൾ 80ആം മിനുട്ടില്‍ സൗളിലൂടെ  മൂന്നാം ഗോള്‍ നേടി  ഹൈദരാബാദിൽ നിന്നും ആദ്യവിജയം തട്ടിയെടുക്കുകയുമായിരുന്നു.

Back to top button
error: