KeralaNEWS

സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം : സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു.വീയക്കോണം എലിവാലന്‍ കോണത്താണ് സംഭവം.

ചെമ്ബൂര് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി സഞ്ജയ് ആണ് മരിച്ചത്.സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനാല്‍  തിരച്ചില്‍ നടത്തുന്നതിനിടെ അമ്മൂമ്മയാണ് കിണറിനുള്ളില്‍ സൈക്കിള്‍ വീണുകിടക്കുന്നത് കണ്ടത്.

Signature-ad

 നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്സ് എത്തി  മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Back to top button
error: