NEWSPravasi

ഒമാനിലും നോട്ട് നിരോധനം; 15ഓളം നോട്ടുകള്‍ പിൻവലിച്ചു

മാസ്ക്കറ്റ്: ഒമാനില്‍ വിവിധ നോട്ടുകള്‍ പിൻവലിച്ച്‌ സെൻട്രല്‍ ബാങ്ക്. 15ഓളം നോട്ടുകളാണ് നിരോധിച്ചിരിക്കുന്നത്.

1995 നവംബറില്‍ സെൻട്രല്‍ ബേങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 20 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2005-ല്‍ പ്രത്യേക സ്‌മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്,

2010-ല്‍ പ്രത്യേക സ്‌മരണാര്‍ത്ഥം പുറത്തിറക്കിയ 20 റിയാല്‍ നോട്ട്, 2012-ല്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, 10 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2015-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2019-ല്‍ പ്രത്യേക സ്‌മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട് എന്നിവയാണ് പിൻവലിച്ചിരിക്കുന്നത്.

Signature-ad

അസാധുവായ നോട്ടുകള്‍ മാറ്റുന്നതിനായി സമയം അനുവദിക്കുമെന്നും എന്നാല്‍ മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകുമെന്നും ഒമാൻ സെൻട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

Back to top button
error: