KeralaNEWS

കൊച്ചി – ലക്ഷദ്വീപ് റൂട്ടിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നു

കൊച്ചി – ലക്ഷദ്വീപ് റൂട്ടിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കാൻ സ്‌പൈസ് ജെറ്റ് എയർലൈൻസിനു മിനിസ്ട്രി ഓഫ് സിവിൽ എവിയേഷൻസ് കോൺട്രാക്ട് നൽകി.
വില്ലിംഗ്ടൺ ഐലൻഡിൽ പുതുതായി നിർമിക്കുന്ന ഫ്ലോട്ടിങ് സീപ്ലൈൻ ബേസിൽ നിന്നായിരിക്കും സർവീസ്.
 മാലിദ്വീപ് ടൂറിസത്തിനു ബദലായി ലക്ഷദ്വീപിനെ ഉയർത്തി കൊണ്ട്വരാനുള്ള കേന്ദ്രസർക്കാർ നീക്കമാണ് സീപ്ലൈൻ സർവീസിനു വഴി തുറന്നത്. ലക്ഷദീപിലേക്കുള്ള പ്രധാന ട്രാൻസിറ്റ് പോയിന്റ് എന്ന നിലയിൽ കൊച്ചിയുടെ ടൂറിസംവും ഇതോടെ വളരും. വാട്ടർ മെട്രോയും സീപ്ലെയിനുമെല്ലാം ഇനി കൊച്ചികായലിൽ സ്ഥിരം കാഴ്ചകളായി മാറും.
കൊച്ചി – കൽപ്പേനി
കൊച്ചി – ബംഗാരം
കൊച്ചി – ബിത്ര എന്നിവയാണ് സീപ്ലൈൻ റൂട്ടുകൾ.

Back to top button
error: